ലേബര്‍ കോഡുകള്‍ പിന്‍വലിക്കണം: എച്ച്എംഎസ്
1542619
Monday, April 14, 2025 3:35 AM IST
കൊച്ചി: തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് എച്ച്എംഎസ് എറണാകുളം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ നടത്തുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതി മേയ് 20ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു യോഗം ഉദ്ഘാടനം ചെയ്തു.