വിഷു കൈനീട്ടം നൽകി
1542631
Monday, April 14, 2025 3:50 AM IST
അങ്കമാലി: അങ്കമാലി അമല ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അങ്കമാലി നിയമസഭാ മണ്ഡലത്തിലെ നിരാലമ്പരായ കാൻസർ, കിഡ്നി രോഗികൾക്ക് വിഷു കൈനീട്ടവും കേക്ക് വിതരണവും നടത്തി. അങ്കമാലി അമല ഫെല്ലോഷിപ്പിന്റെ ടൗൺ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങ് സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയ് ഉദ്ഘാടനം ചെയ്തു.
അമല ഫെല്ലോഷിപ്പ് പ്രസിഡന്റ് സി.എ. ജോർജ് കുര്യൻ അധ്യക്ഷത വഹിച്ചു. ജനറൽ കോ-ഓർഡിനേറ്റർ ജോർജ് പടയാട്ടിൽ, ഡാന്റി കാച്ചപ്പിള്ളി, ആന്റു പെരുമായൻ, കെ.ഒ. ജോസ്, മാത്തച്ചൻ പടയാട്ടിൽ, ജോർജ് മഞ്ഞളി, ലാൽ പോൾ പൈനാടത്ത്, രാജു കോട്ടയ്ക്കൽ, ഡെന്നി പടയാട്ടിൽ, കെ.പി. ജോസഫ്, തമ്പി പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.