അടുപ്പുകൂട്ടി സമരം
1542633
Monday, April 14, 2025 3:50 AM IST
നെടുമ്പാശേരി: കേന്ദ്ര സർക്കാർ പാചകവാതക വിലവധിപ്പിച്ചതിനെതിരേ കെഎസ്കെടിയു കുന്നുകര പഞ്ചായത്ത് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.
വനിതാ സബ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.കെ. കൃഷ്ണകുമാർ, പാർട്ടി ലോക്കൽ സെക്രട്ടറി വി.കെ. അനിൽ, സിഡിഎസ് ചെയർപേഴ്സൺ സുബൈദ നാസർ, മുഹമ്മദ് ഫൈസൽ, ഷക്കില ഗോപി, ശ്രീദേവി, പ്രവീണ എന്നിവർ സംസാരിച്ചു.