ഹണി റോസ് ഇരിങ്ങോൾ കാവ് സന്ദർശിച്ചു
1542628
Monday, April 14, 2025 3:49 AM IST
പെരുമ്പാവൂർ: നടി ഹണി റോസ് ഇന്നലെ ഇരിങ്ങോൾക്കാവ് സന്ദർശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് കാവിനെക്കുറിച്ചറിഞ്ഞതെന്നും മറ്റൊരിടത്തേക്കുള്ള യാത്രാമധ്യേയാണ് ഇവിടെയെത്തിയതെന്നും അവർ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനവിവരം ആരെയും അറിയിച്ചിരുന്നില്ല. ഇനിയും ഇവിടേക്കെത്തുമെന്നറിയിച്ചാണ് നടി മടങ്ങിയത്.