സമയക്രമ തർക്കം: ബസ് ജീവനക്കാരെ ആക്രമിച്ച സഹോദരന്മാർ അറസ്റ്റിൽ
1542615
Monday, April 14, 2025 3:23 AM IST
ആലുവ: സമയക്രമം തെറ്റിച്ചെന്ന പേരിൽ ബസ് ജീവനക്കാരെ ആക്രമിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. കുഴിവേലിപ്പടി ചാലിയിൽ അയൂബ് (30), സഹോദരൻ അൽത്താഫ് (28) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
നിവേദ്യം ബസിലെ ഡ്രൈവർ ഷബീർ, ക്ലീനർ ആൽബിൻ എന്നിവരെയാണ് പ്രതികൾ മർദിച്ചത്. ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. പൂക്കാട്ടുപടിയിലെ ഹോട്ടലിനു മുൻവശത്തെ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്ന സമയം പ്രതികൾ ബസിനു ള്ളിൽ കയറി ആക്രമിക്കുകയായിരുന്നു.
ഷബീറിന്റെ തലയയിൽ വടി കൊണ്ട് അടിച്ച ശേഷം ബസിന് പുറത്തേക്ക് വലിച്ചിട്ടും മർദിച്ചു. ഇത് തടഞ്ഞപ്പോഴാണ് ക്ലീനർ ആൽബിന് മർദനമേറ്റത്. ബസിന്റെ സൈഡ് ഗ്ലാസ്, കണ്ണാടി, കാമറ എന്നിവയും നശിപ്പിച്ചു.