പാര്‍ക്ക് പ്ലസ് കൊച്ചിയിലും
1542618
Monday, April 14, 2025 3:35 AM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വാഹന മാനേജ്മെന്റ് സിസ്റ്റം ദാതാക്കളായ പാര്‍ക്ക് പ്ലസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന പാര്‍ക്കിംഗിന് സഹായിക്കുന്ന ആപ്പാണ് പാര്‍ക്ക് പ്ലസ്.
രാജ്യത്തെ 40 നഗരങ്ങളിലെ 10,000 റസിഡന്‍ഷ്യല്‍ സൊസൈറ്റികളിലും 600 കോര്‍പറേറ്റ് പാര്‍ക്കുകളിലും 100 മാളുകളിലും പാര്ക്ക്പ്ലസ് ഒരുക്കിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിലവിലുണ്ട്. കൂടാതെ പാര്‍ക്ക് പ്ലസ് ആപ്പ് വഴി ഫാസ്റ്റ്ടാഗ് റീചാര്‍ജ്, കാര്‍ ലോണിനായി രജിസ്റ്റര്‍ ചെയ്യല്‍, ചലാന്‍ ട്രാക്ക് ചെയ്യല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ പാര്‍ക്ക് പ്ലസ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം.
കാര്‍ ഇന്‍ഷ്വറന്‍സ് ഓഫറുകള്‍, കാര്‍ മെയിന്റനന്‍സ് കേന്ദ്രങ്ങളുടെ ലിസ്റ്റ്, ഇന്ധനം നിറയ്ക്കാന്‍ ഡിസ്കൗണ്ട് വൗച്ചറുകള്‍ എന്നിവയും ഈ ആപ്പ് വഴി ലഭ്യമാക്കുന്നു.