പിറവത്ത് അമ്മമാർക്കൊപ്പം വിഷു ആഘോഷിച്ച് റോട്ടറി ക്ലബ്
1542641
Monday, April 14, 2025 3:56 AM IST
പിറവം: പിറവം റിവർവാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അമ്മമാർക്കൊപ്പം വിഷു ആഘോഷിച്ചു. നിർധനരും നിരാലംബരുമായ 150ഓളം അമ്മമാർക്കാണ് വിഷുക്കൈനീട്ടവും ഭക്ഷ്യധാന്യ കിറ്റും സദ്യയും നൽകി ആദരിച്ച് യാത്രയാക്കിയത്.
പിറവത്ത് കുട്ടികളുടെ പാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭയിലെ 27 ആശാവർക്കർമാർക്ക് വിഷുക്കൈനീട്ടമായി സമ്മാനങ്ങൾ നൽകി ആദരിച്ചു. മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത മണീടിന്റെ പ്രസിഡന്റ് പോൾ വർഗീസിന്ന് പുരസ്കാരം നൽകി.
സിനിമ-സീരിയൽ താരം സീമ ജി. നായർ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ഗവർണർ കെ.ജി. അജയകുമാർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള അഞ്ചു വനിതകൾക്ക് മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്കാരവും ഫലകവും നൽകി ആദരിച്ചു.