വാഹനാപകടത്തിൽ വയോധികൻ മരിച്ചു
1538680
Tuesday, April 1, 2025 10:19 PM IST
നെടുന്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരി യാക്കോബായപള്ളിക്ക് സമീപം ഇരുചക്രവാഹനം ടാങ്കർലോറിയിൽ തട്ടി മറിഞ്ഞ് വയോധികൻ മരിച്ചു.
അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയൻ (70) ആണ് മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ പോയി മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45 നായിരുന്നു അപകടം. സ്കൂൾ ബസ് ഡ്രൈവറായ വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ടാങ്കർ ലോറിയെ മറികടക്കുന്പോഴാണ് അപകടമുണ്ടായത്.
ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒന്നോടെ മരണം സ്ഥിരീകരിച്ചു. നെടുന്പാശേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.
ഭാര്യ: കോതകുളങ്ങര സ്വദേശിനി പുഷ്പകുമാരി. മകൻ: വിനീത് (ഇൻഫോപാർക്ക്, കാക്കനാട്). മരുമകൾ: രഞ്ജു ടി. ജനാർദൻ (വില്ലേജ് ഓഫീസർ, കൊരട്ടി).