മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ യോഗവും നടത്തി
1538616
Tuesday, April 1, 2025 6:57 AM IST
കൊച്ചി: എഡ്രാക് ഉദയംപേരൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ യോഗവും ലഹരി വിരുദ്ധദീപം തെളിക്കലും നടത്തി.
നടക്കാവ് ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങ് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. എഡ്രാക് വനിത വിഭാഗം ജില്ലാ സെക്രട്ടറി തങ്കമണി മധുസൂദനന് ലഹരി വിരുദ്ധ ദീപജ്വാല ഉദ്ഘാടനം ചെയ്തു. മനുഷ്യച്ചങ്ങലയില്‍ പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയര്മാന് ടി.കെ. ജയചന്ദ്രന്, വികസനകാര്യ ചെയര്‍പേഴ്സണ്‍ സുധാ നാരായണന്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ മിനി പ്രസാദ് എന്നിവരും അണിചേര്‍ന്നു.
എഡ്രാക് മേഖലാ പ്രസിഡന്റ് വി.എസ്. വിജയന് അധ്യക്ഷനായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന് മെമ്പര്‍ കെ.കെ. ഷാജു മുഖ്യാതിഥിയായി. ഉദയംപേരൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.സി.ഹരികൃഷ്ണന് അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.സി. അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, എല്‍. സന്തോഷ്, പ്രഫ. സുലോചന അശോകന്, ജോണ്‍ പാപ്പച്ചന് എന്നിവര്‍ പ്രസംഗിച്ചു.