ബാറിൽ യുവാവിനെ മർദിച്ച സഹോദരങ്ങൾ അറസ്റ്റിൽ
1538819
Wednesday, April 2, 2025 4:01 AM IST
മൂവാറ്റുപുഴ: ബാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവിന് പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ടിബി ജംഗ്ഷന് സമീപമുള്ള ബാറിലെ കൗണ്ടറിനു സമീപമായിരുന്നു സംഭവം. മുബീനിന്റെ മുണ്ടഴിഞ്ഞ് പോയത് പറഞ്ഞതിലുള്ള വിരോധത്തിൽ കൗണ്ടറിലിരുന്ന സ്റ്റീൽ ജഗ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. പ്രതികൾക്കെതിരേ കോതമംഗലം, പോത്താനിക്കാട്, കുട്ടന്പുഴ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.