എടിഎം കൗണ്ടറിന്റെ അകത്തേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം
1538837
Wednesday, April 2, 2025 4:25 AM IST
പറവൂർ: ഇളന്തിക്കര കവലയിൽ സ്വകാര്യവ്യക്തി നടത്തുന്ന എടിഎം കൗണ്ടറിന്റെ അകത്തേക്ക് രണ്ടു പേർ ചേർന്നു സൈക്കിൾ കയറ്റി മോഷണശ്രമം. സെൻസർ പ്രവർത്തിച്ചു സൈറൻ മുഴങ്ങിയതോടെ ഇരുവരും സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
സൈക്കിളുമായി എത്തിയ രണ്ടു പേരും തലയിൽ മുണ്ടിട്ടു മുഖം മറച്ചിരുന്നു. എടിഎമ്മിന് നാശനഷ്ടമുണ്ടാക്കുകയോ പണം മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എടിഎം ഉടമ പുത്തൻവേലിക്കര പോലീസിൽ പരാതി നൽകി.
ടാറ്റ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത് സ്വകാര്യ വ്യക്തി നടത്തുന്ന എടിഎമ്മിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു.