വെക്കേഷൻ ബൈബിൾ ക്ലാസ് തുടങ്ങി
1538601
Tuesday, April 1, 2025 6:56 AM IST
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ മാർ കൗമ, സെന്റ് ജോർജ് എന്നീ സണ്‍ഡേ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ ക്ലാസ് ആരംഭിച്ചു. എംജഐസ്എസ്എ മുടവൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ കെ.പി. എൽദോസ് ഉദ്ഘാടനം ചെയ്തു വികാരിമാരായ ഫാ. ബിജു വർക്കി കൊരട്ടിയിൽ, ഫാ. ബേസിൽ തേപ്പാല, ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോസ്, എം.എ. ജോർജ്, റെജി മാത്യു, പി.പി സാജു എന്നിവർ പങ്കെടുത്തു.
സമാപന ദിവസമായ അഞ്ചിന് രാവിലെ 7.30ന് വിശുദ്ധ കുർബാന, 9.30ന് റാലി, തുടർന്ന് നടക്കുന്ന സമ്മേളനം ഭദ്രാസന ഡയറക്ടർ കുര്യൻ വർഗീസ് ഉദ്ഘാടനം ചെയ്യും. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകും.
കോലഞ്ചേരി: സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ കീഴിലുള്ള സെന്റ് തോമസ് സണ്‍ഡേ സ്കൂളിന്റെ 34-ാമത് വെക്കേഷൻ ബൈബിൾ ക്ലാസിനു തുടക്കമായി. വികാരി ഫാ. ഷിബു കുരുമോളത്ത് പതാക ഉയർത്തി. ഫാ. എൽദോസ് തട്ടാന്‍പുറത്ത് അധ്യക്ഷത വഹിച്ചു. തട്ടാമുകൾ ചാപ്പൽ വികാരി ഫാ. ഏലിയാസ് കെ. ഈരാളിൽ, ട്രസ്റ്റിമാരായ മർക്കോസ് വാഴക്കുഴി തടത്തിൽ, അബ്രഹാം തോട്ടമറ്റത്തിൽ, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കെ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു