ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1538393
Monday, March 31, 2025 11:04 PM IST
പെരുന്പാവൂർ: എംസി റോഡിൽ കീഴില്ലം നവജീവൻ കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നെല്ലാട് മഞ്ചനാട് പാലച്ചുവട് വടക്കേക്കര വീട്ടിൽ ജയന്റെ മകൻ അഭിനവ് (19) ആണ് മരിച്ചത്.
പരിക്കേറ്റ നെല്ലാട് മലയിരിക്കൽ ബെൻ ഷാജി (28), തിരുവനന്തപുരം സ്വദേശി ആഷ്ലി (23), തൊടുപുഴ പടുക്കാച്ചി ജിമ്മി (26) എന്നിവരെ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. തൊടുപുഴയിൽനിന്ന് പെരുന്പാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ജിമ്മിയുടെ ബൈക്കും പെരുന്പാവൂരിൽനിന്ന് നെല്ലാടിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് തന്നെ അഭിനവ് മരിച്ചു. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായും തകർന്നു. അഭിനവിന്റെ അമ്മ: രമ്യ. സഹോദരി: അഭിരാമി.