സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ് നാളെ തുടങ്ങും
1538627
Tuesday, April 1, 2025 6:57 AM IST
പറവൂർ: 53-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത സൗത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ് നാളെ തോണ്ടൽ പാലം ശിവഗിരി ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ (പുത്തൻവേലിക്കര ശ്രീവല്ലീശമംഗലം ക്ഷേത്ര മൈതാനം) തുടങ്ങും.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ടീമുകൾ പങ്കെടുക്കും. നാളെ വൈകിട്ട് ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
നാലിന് രാത്രി എട്ടിന് സമാപന സമ്മേളനത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ സമ്മാനദാനം നടത്തും.