‘ലഹരി വിമുക്ത നവകേരളം സൃഷ്ടിക്കണം’
1538829
Wednesday, April 2, 2025 4:12 AM IST
നെടുമ്പാശേരി: ലഹരിക്കെതിരെ നാടിന്റെ പൊതു മനസ് ഒന്നിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ കെ. ദാമോദരൻ പറഞ്ഞു. നെടുമ്പാശേരി യൂണിയൻ സമ്മേളനം ചെങ്ങമനാട് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് എം.സി. അയ്യപ്പൻ അധ്യക്ഷനായി. ഭാരവാഹികൾ: എ.കെ. ശിവൻ-പ്രസിഡന്റ്, എൻ.എ. സുരേഷ്-സെക്രട്ടറി, എം.സി. അയ്യപ്പൻ-ട്രഷറർ.