നഷ്ടപ്പെട്ട സ്വർണമോതിരം തിരികെ ലഭിച്ചു
1538826
Wednesday, April 2, 2025 4:12 AM IST
ആലുവ: നഷ്ടപ്പെട്ട സ്വർണ മോതിരം തിരികെ ലഭിച്ചു. സ്വർണ പണിക്കാരനായ അശോകപുരം സ്വദേശി ബാബുരാജിനാണ് നഷ്ടപ്പെട്ട സ്വർണ മോതിരം തിരികെ ലഭിച്ചത്. പൊതുപ്രവർത്തനായ സിജു തറയിലിനാണ് മാർക്കറ്റ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി മോതിരം കളഞ്ഞു കിട്ടിയത്.
തുടർന്ന് റോഡരികിലെ പരിചയക്കാരോട് മോതിരം ലഭിച്ചത് പറഞ്ഞിരുന്നു. മുക്കാൽ പവൻ വരുന്ന മോതിരം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് നഷ്ടമായത്. മാർക്കറ്റ് റോഡിലെ വ്യാപാരികളുടെ സാന്നിധ്യത്തിൽ മോതിരം സിജു തറയിൽ ഉടമസ്ഥനായ ബാബുരാജിന് കൈമാറി.