ട്രെയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
1538979
Wednesday, April 2, 2025 10:14 PM IST
ആലുവ: ഗാരേജ് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റിന്റു സെക (35) മരിച്ചു.
ചൊവ്വാഴ്ച രാത്രി 11 ഓടെ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് പോകാൻ റെയിൽപ്പാത മുറിച്ച് കടക്കുന്നതിനിടെ എറണാകുളം ഭാഗത്തുനിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.