മണീടിൽ പൊതുശ്മശാനം അനുവദിക്കണം: സിപിഐ
1538603
Tuesday, April 1, 2025 6:56 AM IST
പിറവം: പട്ടികജാതി വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന മണീട് പഞ്ചായത്തിൽ പൊതുശ്മശാനത്തിന്റെ പ്രവർത്തനമാരംഭിക്കണമെന്ന് സിപിഐ മണീട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റിയഗം ജോയി പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലസദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എം. സുഗതൻ, കെ.എൻ. ഗോപി, എം.എം. ജോർജ്, മണ്ഡലം സെക്രട്ടറി ജിൻസണ് വി. പോൾ അസിസ്റ്റന്റ് സെക്രട്ടറി ബിമൽ ചന്ദ്രൻ , സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. എൻ. സദാമണി , ടോമി തച്ചാന്പുറം കെ.പി. ഷാജഹാൻ, ഷൈനി സജി, മനോജ് പാന്പ്ര, ഇ.എൻ. തങ്കപ്പൻ, രാജ്മോഹൻ സൗമ്യ, ഷൈജു മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു.
ആരക്കുഴ ലോക്കൽ സമ്മേളനം
മൂവാറ്റുപുഴ: സിപിഐ പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടുള്ള ആരക്കുഴ ലോക്കൽ സമ്മേളനം ആരംഭിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജോളി ജോർജ്, വിൻസന്റ് ഇല്ലിക്കൽ, വി.എം. തന്പി, ഇ.കെ. സുരേഷ്, കെ.ജി. സത്യൻ, ഇന്ദു തുളസിദാസ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന കൗണ്‍സിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും.