ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
1538981
Wednesday, April 2, 2025 10:14 PM IST
നെടുന്പാശേരി: ഒരേ ദിശയിൽ സഞ്ചരിക്കവെ ജീപ്പ് സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.
പൊയ്ക്കാട്ടുശേരി എടത്തലശേരി വീട്ടിൽ മനോഹറിന്റെ ഏക മകൻ ദീപക് (30) ആണ് മരിച്ചത്. അത്താണി കാരയ്ക്കാട്ടുകുന്ന് റോഡിൽ പുക്കൈത ഭാഗത്തുവച്ച് ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഇരുവാഹനങ്ങളും അത്താണിഭാഗത്തേക്ക് വരികയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തലതല്ലി വീണ് ചോര വാർന്നൊഴുകി അവശനിലയിലായ ദീപക്കിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സിനിമാ മേഖലയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ദീപക്. അവിവാഹിതനാണ്. മാതാവ്: ശ്രീജ.