സമ്മര്‍ ക്യാന്പ് ഇന്നു മുതൽ
1538624
Tuesday, April 1, 2025 6:57 AM IST
കൊച്ചി: മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാന്പ് നടത്തുന്നു. കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള അക്കാദമിയില്‍ ആദ്യ ക്യാന്പ് ഇന്നു മുതല്‍ 30 വരെയും രണ്ടാമത്തേത് മേയ് ഒന്നു മുതല്‍ 30 വരെയും നടക്കും.
മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരവും ഇന്ത്യന്‍ കോച്ചുമായ ആല്വിന് ഫ്രാന്‍സിസാണ് മെന്റർ. അഞ്ചു വയസു മുതലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് ഗതാഗത, താമസ സൗകര്യവും നല്‍കും. ഫോൺ: 8921309153.