വാഹനാപകടം: ചികിത്സയിലായിരുന്ന റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു
1538977
Wednesday, April 2, 2025 10:14 PM IST
തൃപ്പൂണിത്തുറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ എരൂർ വെസ്റ്റ് ഓണിയത്ത് വീട്ടിൽ ടി.വി.മോഹനൻ (71) മരിച്ചു.
കഴിഞ്ഞ മാർച്ച് 21ന് തൃപ്പൂണിത്തുറ വടക്കേക്കോട്ട ശരവണഭവൻ ഹോട്ടലിന് മുൻവശത്ത്, ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പരിക്കേറ്റ മോഹനൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ഹരി, സജി.