ആ​ലു​വ: എ​ട​ത്ത​ല കു​റു​മ്പ​ക്കാ​വി​ൽ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പൊ​ള്ള​ൽ ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ രാ​ത്രി 8.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വെ​ടി​ക്കെ​ട്ടി​നി​ടെ മു​ക​ളി​ൽ എ​ത്തി പൊ​ട്ടേ​ണ്ട ചൈ​നീ​സ് പ​ട​ക്കം ദി​ശ​തെ​റ്റി താ​ഴെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ ക്ക് ​പ​തി​ക്കു​ക​യാ​യി​രു​ന്നു. തീ​പ്പൊ​രി ദേ​ഹ​ത്ത് വീ​ണാ​ണ് എ​ല്ലാ​വ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്.