സിപിഐ ആരക്കുഴ ലോക്കൽ സമ്മേളനം
1538844
Wednesday, April 2, 2025 4:25 AM IST
മൂവാറ്റുപുഴ: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടുള്ള ആരക്കുഴ ലോക്കൽ സമ്മേളനം സമാപിച്ചു. ആരക്കുഴയിൽ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു.
പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.ജി. സത്യനെയും അസിസ്റ്റന്റ് സെക്രട്ടറിയായി പി.കെ. ബാലകൃഷ്ണനെയും തെരഞ്ഞെടുത്തു.