കെഎംഎ വിദ്യാർഥി ചാപ്റ്റർ
1538828
Wednesday, April 2, 2025 4:12 AM IST
ആലുവ: യുസി കോളജിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ വിദ്യാർഥി ചാപ്റ്റർ ഉദ്ഘാടനവും അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കെഎംഎ കേരള പ്രസിഡന്റ് ബിബു പി. പൊന്നൂരാൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ചു.
നിഷ ആൻ ജേക്കബ്, ചിന്നു മേരി ജോൺ, ആര്. രാഹുൽ തമ്പി എന്നിവർ രചിച്ച കൺസ്യൂമർ ബിഹേവിയർ, ജോസ് പോൾ, നിഷ ആൻ ജേക്കബ് തുടങ്ങിയവർ രചിച്ച ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.