ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സഭയുടെ ഉപഹാരം നൽകി
1538600
Tuesday, April 1, 2025 6:56 AM IST
പുത്തൻകുരിശ്: നവാഭിഷിക്തനായി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് സഭാ ആസ്ഥാനത്ത് വച്ച് ഉജ്ജ്വല സ്വീകരണം നൽകി.
തുടർന്ന് സെന്റ് അത്തനാസിയോസ് കത്തീഡ്രലിൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർഥനയ്ക്കും, സുന്ത്രോണീസോ ശുശ്രൂഷയ്ക്കും ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് സഭയുടെ വക അംശവടിയും, സ്ലീബായും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തന്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് ഉപഹാരമായി നൽകി.