വായനാ വസന്തം പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം
1538605
Tuesday, April 1, 2025 6:56 AM IST
മൂവാറ്റുപുഴ: ‘വായനാ വസന്തം’ വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയുടെ താലൂക്കുതല ഉദ്ഘാടനം രണ്ടാർ ഇഎംഎസ് സ്മാരക പബ്ലിക് ലൈബ്രറിയിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി നഗരസഭാ മുൻ അംഗം ശാന്ത സുകുമാരന്‍ പുസ്തകം നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. നേതൃസമിതി കണ്‍വീനർ ആർ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം ബി.എൻ. ബിജു, കെ. മോഹനൻ, പ്രിയ അനീഷ്, മായ സിനു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് 3000 ലൈബ്രറികളിലാണ് പദ്ധതി നടപ്പാക്കുന്നത്.