കോതമംഗലം കണ്വൻഷൻ സമാപിച്ചു
1538602
Tuesday, April 1, 2025 6:56 AM IST
കോതമംഗലം: മാർത്തോമ്മ ചെറിയ പള്ളിയിൽ നടന്നുവന്ന കോതമംഗലം കണ്‍വൻഷന്റെ സമാപന ദിവസം ഫാ. ബിനോയ് ചാക്കോ വചന സന്ദേശം നൽകി. ശുദ്ധീകരണം കൂടാതെ ഒരുവനും ദൈവത്തെ കാണുകയില്ലെന്നും, നാമോരോരുത്തരും വിശുദ്ധിയെക്കുറിച്ച് ഉൾകാഴ്ചയുള്ളവർ ആകണമെന്നും ഫാ. ബിനോയ് ചാക്കോ പറഞ്ഞു. 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ആത്മനിയന്ത്രണവും നിശ്ചയദാർഢ്യവും സമൂഹത്തിന്റെ നന്മയ്ക്ക് ആവശ്യമാണെന്നും അത് വിശ്വാസത്തിലൂടെ നേടിയെടുക്കുവാൻ സാധിക്കുമെന്നും സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പള്ളിയുടെ കീഴിലുള്ള സണ്‍ഡേ സ്കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയവർക്ക് എംപി സമ്മാനദാനം നിർവഹിച്ചു.
സഹ വികാരിമാരായ ഫാ. സാജു കുരിക്കപ്പിള്ളിൽ, ഫാ. ജോസ് മാത്യു തച്ചേത്തുകുടി, ഫാ. എൽദോ ചെങ്ങമ്മനാടൻ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോണ്‍ കറുകപ്പിള്ളിൽ, ഫാ. സിച്ചു കാഞ്ഞിരത്തുങ്കൽ ട്രസ്റ്റിമാരായ കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട് എന്നിവർ പങ്കെടുത്തു.