ലഹരിക്കെതിരെ സെമിനാർ നടത്തി
1538606
Tuesday, April 1, 2025 6:56 AM IST
പിറവം: പാന്പാക്കുട എംടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. രാമമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്. സജികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെയും ജപ്പാൻ കരാട്ടെ സെന്ററിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കരാട്ടെയിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിമുക്തി മിഷൻ എറണാകുളം ഡിവിഷനിലെ എക്സൈസ് ഓഫീസർ ടി.കെ. സൗമ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഒളിംപിക് അസോസിയേഷൻ കണ്‍വീനർ ജോയി പോൾ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ റോയി പുത്തൂരാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനുമോൾ ടി. ജോയി, കവിത പോൾ തുടങ്ങിയവർ പ്രസംഗിച്ചു.