കോതമംഗലം എംഎൽഎ ജനങ്ങളെ വിഡ്ഢികളാക്കുന്നു: മുഹമ്മദ് ഷിയാസ്
1538843
Wednesday, April 2, 2025 4:25 AM IST
കോതമംഗലം: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്തതിൽ വേണ്ടത്ര ഇടപെടൽ നടത്താതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കോതമംഗലം എംഎൽഎയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേരള കോണ്ഗ്രസ് കോതമംഗലത്ത് നടത്തിയ ഉപവാസസമരത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ഭാഗമായ എംഎൽഎ കേസ് പിൻവലിക്കുന്നതിലും രാജപാത തുറന്നു നൽകുന്ന കാര്യത്തിലും ജനങ്ങളെയും സഭയെയും ജനപ്രതിനിധികളെയും കന്പളിപ്പിക്കുകയാണ് ചെയ്യുന്നത്. സഭയിൽ സബ്മിഷൻ ഉന്നയിച്ചു എന്നവകാശപ്പെടുന്ന എംഎൽഎ പിഡബ്ല്യുഡി റോഡിന്റെ കാര്യം പൊതുമരാമത്ത് മന്ത്രിയോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും അല്ലാതെ വനമന്ത്രിയോട് അല്ലായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.