സിദ്ധി ഹോംസിന്റെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
1538621
Tuesday, April 1, 2025 6:57 AM IST
കൊച്ചി: സിദ്ധി ഹോംസ് തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സിദ്ധി പ്രണവം ഭവന പദ്ധതി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായ റിട്രീറ്റ് ക്ലബ് ഹൗസിന്റെ ഉദ്ഘാടനം കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. 49 യൂണിറ്റുകളുള്‍പ്പെട്ട 2, 3 ബിഎച്ച്കെ പദ്ധതിയാണ് സിദ്ധി പ്രണവം. നഗരസഭാ അധ്യക്ഷ രമ സന്തോഷ്, സിദ്ധി ഹോംസ് മാനേജിംഗ് പാര്‍ട്ണര്‍ എം.ആർ. ഷൈലന്‍, പാര്‍ട്ണര്‍ സി. ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. കമ്പനി ഇതുവരെ 15 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.