ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സ്വീകരണം നൽകി
1538847
Wednesday, April 2, 2025 4:31 AM IST
വാഴക്കുളം: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സ്വീകരണം നൽകി. രാവിലെ കദളിക്കാട് വിമല മാതാ പള്ളിയിൽ നിന്നാരംഭിച്ച ഫൊറോന തല ദിവ്യകാരുണ്യ പ്രയാണം വടകോട്, ബസ്ലഹം, കല്ലൂർക്കാട്, കാവക്കാട്, ആയവന, ഏനാനല്ലൂർ, നടുക്കര ഇടവകകളിലൂടെ കടന്ന് വൈകുന്നേരം വാഴക്കുളത്ത് സമാപിച്ചു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ഫൊറോനയിലെ വൈദികർ കുർബാനയർപ്പിച്ചു. ഇന്നു രാവിലെ മീങ്കുന്നം സെന്റ് ജോസഫ് പളളിയിൽ നിന്നാരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ആരക്കുഴ ഫൊറോനയിലെ ഇടവകകളിൽ സന്ദർശനം നടത്തി വൈകുന്നേരം ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ സമാപിക്കും.