വനിതകളുടെ നൈറ്റ് മാര്‍ക്കറ്റ് അഞ്ചിനും ആറിനും
1538818
Wednesday, April 2, 2025 4:01 AM IST
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൊച്ചി സുരക്ഷതവും വിനോദപ്രദവുമായ ഇടമെന്ന സന്ദേശവുമായി വുമെണ്‍ ഓൺര്പ്രെണേഴ്സ് നെറ്റ്വര്‍ക്ക് കൊച്ചിന് ചാപ്റ്റര്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നൈറ്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു.
അഞ്ച്, ആറ് തീയതികളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെ നടക്കുന്ന നൈറ്റ് മാര്‍ക്കറ്റില്‍ വനിതാ സംരംഭകരുടെ ഷോപ്പിംഗ് സ്റ്റാളുകള്‍, ഫുഡ്കോര്‍ട്ടുകള്‍ വിനോദ, കലാപരിപാടികള്‍ എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചിന് വൈകുന്നേരം നാലിന് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ലൈല സുധീഷ്, മരിയ ഏബ്രഹാം, നിമിന്‍ ഹിലാല്‍ തുടങ്ങിയവർ പങ്കെടുത്തു.