തദ്ദേശ ജനപ്രതിനിധികളുടെ സംഗമം ഇന്ന്
1538823
Wednesday, April 2, 2025 4:01 AM IST
കൊച്ചി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടപ്പെടുന്ന പ്രചരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന് നടക്കും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതും, പഞ്ചായത്തുകളുടെ അധികാരം വെട്ടിപ്പിടിച്ചതും, രാഷ്ട്രീയ താല്പര്യ പ്രകാരം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയതും പൊതുജന സമക്ഷം തുറന്നു കാട്ടുന്നതിനായാണ് കോണ്‍ഗ്രസ് പ്രതിഷേധമെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.