കെഎൽസിഎ വൈപ്പിൻ മേഖലാ സമ്മേളനം
1538841
Wednesday, April 2, 2025 4:25 AM IST
വൈപ്പിൻ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈപ്പിൻ മേഖലാ സമ്മേളനം പ്രസിഡന്റ് സി.ജെ. പോൾ ഉദ്ഘാടനം ചെയ്തു. ബെന്നറ്റ് കുറുപ്പശേരി അധ്യക്ഷനായി. സംഘടന പ്രവർത്തനവും സാമൂഹ്യ അവബോധവും എന്ന വിഷയത്തിൽ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ഡെന്നി പാലക്കപറമ്പിൽ, മേഖല സെക്രട്ടറി ആന്റണി ബാബു, അതിരൂപത സെക്രട്ടറി സിബിജോയ്, വൈസ് പ്രസിഡന്റ് റോയ്ഡിക്കുഞ്ഞ, യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത്, വർഗീസ് പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.