അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചു; രണ്ട് പേർ കുടുങ്ങി
1538830
Wednesday, April 2, 2025 4:12 AM IST
പെരുമ്പാവൂർ: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചതിനും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനും രണ്ട് പേരെ എക്സൈസ് പിടികൂടി.
കൂവപ്പടി നടുപ്പിള്ളിത്തോട് സ്വദേശി പൂവത്തുകൂടി വീട്ടിൽ ബിജുവിനെ (49) അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചതിനും വെങ്ങൂർ കനാൽ പാലം അമ്പുക്കൽ വീട്ടിൽ സന്തോഷി (43)നെതിരെ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനുമാണ് കേസെടുത്തത്.
കുന്നത്തുനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.