കരുതൽ തടങ്കലിൽ അടച്ചു
1538604
Tuesday, April 1, 2025 6:56 AM IST
കോതമംഗലം : മയക്കുമരുന്ന് വില്പനക്കാരനെ പിറ്റ് - എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി പാറേക്കാട്ട് അമീറി (41) നെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസ്, കരിമണൽ, കോതമംഗലം, കുറുപ്പുംപടി, പെരുന്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്.