തൃപ്പൂണിത്തുറ ബൈപ്പാസ് : പ്രശ്നപരിഹാരത്തിന് കേന്ദ്രം ഉറപ്പു നല്കി: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1538835
Wednesday, April 2, 2025 4:25 AM IST
കൊച്ചി: മൂന്ന് പതിറ്റാണ്ടിലേറെയായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന തൃപ്പൂണിത്തുറ ബൈപ്പാസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്ഗരി ഉറപ്പു നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
റോഡ് നിര്‍മാണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചതിന് ശേഷം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാതാ അഥോറിറ്റി ബോര്‍ഡ് മെമ്പര്‍ വെങ്കിട്ടരമണനെ മന്ത്രി ചുമതലപ്പെടുത്തിയതായി എംപി പറഞ്ഞു.