മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു
1538633
Tuesday, April 1, 2025 6:57 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ മാവിൻചുവട് ഭാഗത്ത് കോട്ടക്കകത്ത് ഡെനീഷ് ജോസഫ്, പരുന്തുംപ്ലാക്കൽ റോസമ്മ എന്നിവരുടെ വീടുകളാണ് തകർത്തത്. ഡെനീഷിന്റെ വീടിന്റെ ഉള്ളിൽ കയറിയ ആന ഭിത്തിയും വാതിലും ജനലും പാത്രങ്ങളുമെല്ലാം തകർത്തു.
റോസമ്മയുടെ വീടിന്റെ ഭിത്തിയും തകർത്തു. ഇവിടെ ആൾത്താമസമുണ്ടായിരുന്നില്ല. അവിവിവാഹിതയും രോഗിയുമായ റോസമ്മ ആനശല്യം മൂലം സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഡെനിഷിന്റെ വീട് നാലുമാസം മുന്പും ആന തകർത്തിരുന്നു.