‘ഭൂമിയുടെ സർക്കാർ ഫെയർവാല്യു കമ്പോള വിലയേക്കാൾ കൂടിയത് പുനപരിശോധിക്കണം’
1538615
Tuesday, April 1, 2025 6:57 AM IST
വൈപ്പിൻ: പള്ളിപ്പുറം, എടവനക്കാട് വില്ലേജുകളിലെ ചില മേഖലളിൽ ഭൂമിയുടെ സർക്കാർ ഫെയർവാല്യു കമ്പോള വിലയേക്കാൾ കൂടുതലായ വിഷയം പുനപരിശോധിക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഇതുമൂലം ഈ ഭാഗങ്ങളിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. പൗരാവകാശ രേഖ പ്രകാരം രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനാണ് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ-ചെയർമാൻ, സബ് രജിസ്ട്രാർ കെ.ഒ. തോമസ് - കൺവീനർ എന്നിവർ ഭാരവാഹികളായി 12 അംഗ സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. യോഗത്തിൽ കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അധ്യക്ഷനായി.