എടത്തലയിൽ വെടിക്കെട്ട് അപകടം: കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്
1538849
Wednesday, April 2, 2025 4:31 AM IST
ആലുവ: എടത്തല കുറുമ്പക്കാവിൽ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന വെടിക്കെട്ട് അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊള്ളൽ ഗുരുതരമല്ല. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം.
വെടിക്കെട്ടിനിടെ മുകളിൽ എത്തി പൊട്ടേണ്ട ചൈനീസ് പടക്കം ദിശതെറ്റി താഴെ ആൾക്കൂട്ടത്തിനിടയിലേ ക്ക് പതിക്കുകയായിരുന്നു. തീപ്പൊരി ദേഹത്ത് വീണാണ് എല്ലാവർക്കും പൊള്ളലേറ്റത്.