വയോധികൻ വീട്ടിൽ മരിച്ചനിലയിൽ
1538980
Wednesday, April 2, 2025 10:14 PM IST
കരുമാലൂർ: വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരോട്ടിച്ചുവട് വടക്കേവീട്ടിൽ നാരായണൻ കുട്ടിയെയാണു (ബാബു 59) മരിച്ചനിലയിൽ കണ്ടെത്തിയത്.
ദുർഗന്ധം വമിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടാകാർ ഇന്നലെ വൈകിട്ടോടെ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു. വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
അവിവാഹിതനായ നാരായണൻ വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.