കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സമരം നാളെ
1538834
Wednesday, April 2, 2025 4:12 AM IST
തൃപ്പൂണിത്തുറ: കത്തോലിക്ക കോൺഗ്രസ് തൃപ്പൂണിത്തുറ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം ആറിന് തൃപ്പൂണിത്തുറ ജംഗ്ഷനിൽ പ്രതിഷേധ സമരവും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിക്കും.
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള കള്ളക്കേസ് വനംവകുപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരം കെസിഎഫ് വൈസ് പ്രസിഡന്റ് ജയ്മോൻ തോട്ടുപുറം ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡന്റ് സെജോ ജോൺ അധ്യക്ഷത വഹിക്കും.