ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയയാൾക്ക് നേരെ അസഭ്യ വർഷവും കൈയേറ്റവും
1538838
Wednesday, April 2, 2025 4:25 AM IST
തൃപ്പൂണിത്തുറ: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റിനു നേരെ അസഭ്യ വർഷവും കൈയേറ്റവുമുണ്ടായതായി പരാതി. തൃപ്പൂണിത്തുറ ചന്തവാതിൽ ജംഗ്ഷനിലെ അമ്മ ഹോട്ടൽ ഉടമയും മറ്റ് രണ്ടുപേരും ചേർന്ന് പുകസ മേഖലാ പ്രസിഡന്റ് സി.ബി. വേണുഗോപാലിന് നേരെ അസഭ്യ വർഷവും കൈയേറ്റവും നടത്തിയെന്നാണ് പരാതി.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ഹോട്ടലിൽ എത്തിയ വേണുഗോപാൽ ഭക്ഷണം വാങ്ങിയശേഷം ബിൽ തുകയുടെ ബാക്കി ആവശ്യപ്പെട്ട സന്ദർഭത്തിൽ കടയുടമ മോശമായി പെരുമാറുകയും തുടർന്ന് ആ സമയത്ത് കടയിലുണ്ടായിരുന്ന കണ്ടാലറിയുന്ന രണ്ടു പേർ വേണുഗോപാലിനെ കൈയേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് പറയുന്നു.
സംഭവം സംബന്ധിച്ച് വേണുഗോപാൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിൽ പരാതി നൽകി.