കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ
1538609
Tuesday, April 1, 2025 6:56 AM IST
മൂവാറ്റുപുഴ: കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ മൂവാറ്റുപുഴ യൂണിറ്റിന്റെയും, ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്നിന് നാസ് ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാന്പ് നടക്കും.
രാവിലെ ഒന്പതിന് കെഎസ്ഇബി തൊടുപുഴ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയുള്ള ക്യാന്പിൽ കെഎസ്ഇബി പെൻഷൻകാർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം. പൊതുജനങ്ങൾക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രക്ഷാധികാരി സി.എ. പദ്മനാഭൻ അറിയിച്ചു.