ടോമി പാലമല കാർഷിക ഗ്രാമവികസന ബാങ്ക് വൈസ്പ്രസിഡന്റ്
1538846
Wednesday, April 2, 2025 4:31 AM IST
മൂവാറ്റുപുഴ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലമല എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫിലെ തെരഞ്ഞെടുപ്പ് ധാരണ അനുസരിച്ച് ആദ്യ രണ്ടുവർഷം വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് പാർട്ടിക്കും തുടർന്നു വരുന്ന മൂന്നു വർഷം കേരളാ കോണ്‍ഗ്രസിനുമാണ്.
ഈ ധാരണാ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന പി.എം. ഏലിയാസ് രാജിവച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലമല വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ടോമി പാലമല യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി എന്ന നിലയിലും മാറാടി വൈസ്മെൻ ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.