സമ്മർ വോളി ക്യാമ്പ് ആരംഭിച്ചു
1538614
Tuesday, April 1, 2025 6:57 AM IST
കാലടി: പുതുതലമുറയെ വളർത്തിയെടുക്കുന്നതിനായി മലയാറ്റൂർ വിമലഗിരി പള്ളി ഗ്രൗണ്ടിൽ വിമലഗിരി ചെറുപുഷ്പ മിഷൻ ലീഗിന്റെയും മലയാറ്റൂർ സിക്സസ് വോളിബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ സമ്മർ വോളി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ രക്ഷാധികാരി വിമലഗിരി വികാരി ഫാ. പോൾ പടയാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ മുഖ്യാഥിതിയായിരുന്നു.
ഇന്ത്യൻ ആർമിയുടെ റിട്ടേഡ് സോൾജിയർ ജോസഫ് പയ്യപ്പിള്ളിയാണ് കോച്ചിംഗ് നൽകുന്നത്. ദിവസവും രാവിലെ 6.30 നു ക്യാമ്പ് ആരംഭിക്കും. കോച്ചിംഗിനു ശേഷം ഹെൽത്തി ഫുഡ് നൽകും. രണ്ടുമാസക്കാലത്തേക്കാണ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്.