ലഹരിവ്യാപനം ആഭ്യന്തര, എക്സൈസ് വകുപ്പിന്റെ പരാജയമെന്ന്
1538617
Tuesday, April 1, 2025 6:57 AM IST
കാലടി: സംസ്ഥാനത്ത് കഞ്ചാവ് കേസുകളുടെ എണ്ണം വർധിക്കുമ്പോൾ സർക്കാർ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ലഹരിയെ അടിച്ചമർത്താൻ പോലീസിനും എക്സസെസിനും പൂർണ സ്വാതന്ത്ര്യം നൽകണമെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി. പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം.
മദ്യ, ലഹരി വ്യാപനത്തിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ കർശന നിർദേശം എടുത്ത് ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന പോഷക സംഘടനകളെ പിരിച്ചുവിടാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണം. ലഹരി വിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ കാമ്പയിനുമായി മുന്നോട്ടുവന്ന സർക്കാർ തീരുമാനത്തെ കേരള മദ്യവിരുദ്ധ എകോപന സമിതി സ്വാഗതം ചെയ്തു.
എന്നാൽ മയക്കുമരുന്നിനെതിരേയുള്ള യോഗത്തിൽ കേരളത്തിലെ മദ്യ, ലഹരി വിരുദ്ധ രംഗത്തു കാലങ്ങളായി നിലയുറപ്പിച്ചിട്ടുള്ള സംഘടനകളുടെ അഭിപ്രായം കേൾക്കാൻ സർക്കാർ തയാറാകത്തത് പ്രതിഷേധാർഹമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ, ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചൻ എന്നിവർ ആരോപിച്ചു.