പിറവത്ത് അഗ്നിബാധ; പരിഭ്രാന്തി പരത്തി
1538613
Tuesday, April 1, 2025 6:57 AM IST
പിറവം: സെന്റ് മേരീസ് യാക്കോബായ കോണ്ഗ്രിഗേഷൻ ദേവാലയത്തിന് സമീപമുള്ള ഷെഡിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പള്ളിയിൽ സുവിശേഷ യോഗം നടക്കുന്നുണ്ടായിരുന്നെങ്കിലും, ഈ ഭാഗത്ത് ആരുമില്ലായിരുന്നു. കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ല. പിറവത്തു നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.