കടൽഭിത്തിക്ക് കേന്ദ്രസഹായം വേണം: ഹൈബി ഈഡൻ
1538827
Wednesday, April 2, 2025 4:12 AM IST
കൊച്ചി: എറണാകുളം മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ കടൽഭിത്തിയും പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് ചെലവിടണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചെല്ലാനം, കണ്ണമാലി, നായരമ്പലം, എടവനക്കാട് എന്നിവിടങ്ങളിൽ കടലാക്രമണം അതിരൂക്ഷമാണ്.
ആഗോള കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നുണ്ട്. തീരസംരക്ഷണത്തിനായി കേരള സർക്കാർ കേന്ദ്രത്തിലേക്ക് വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്. കടൽഭിത്തി നിർമാണത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി വഴി കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.