വാഹനാപകടത്തിൽ കള്ളുഷാപ്പ് തൊഴിലാളി മരിച്ചു
1510625
Sunday, February 2, 2025 10:57 PM IST
ഉദയംപേരൂർ: വാഹനാപകടത്തിൽ കള്ളു ഷാപ്പ് തൊഴിലാളി മരിച്ചു. പൂത്തോട്ട പുന്നയ്ക്കാവെളി പി.പി.ദേവദാസ് (ബാബു-68) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കിടങ്ങ് ഷാപ്പിലെ ജീവനക്കാരനായ ബാബു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ റോഡ് കുറുകെ കടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ പരിക്കേറ്റ കാൽനട യാത്രികൻ ചികിത്സയിലാണ്. ഉദയംപേരൂർ പുല്ലുകാട്ടുകാവ് ക്ഷേത്രത്തിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. സംസ്കാരം നടത്തി. ഭാര്യ: മിനി, മക്കൾ: വിവേക് ദാസ്, വിശാഖ് ദാസ്.